കുവൈത്ത് സിറ്റി: 90 ലക്ഷം മയക്കുമരുന്ന് ഗുളിക കടത്താനുള്ള ശ്രമം തടഞ്ഞു. ലബനാനിലെ ബൈറൂത്ത് തുറമുഖത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ഗുളിക കണ്ടെത്തിയത്.
ഓറഞ്ചുകൾക്കിടയിൽ ഒളിച്ചുകടത്താനായിരുന്നു ശ്രമം. ശരിയായ ഓറഞ്ചും മയക്കുമരുന്ന് നിറച്ച വ്യാജ ഓറഞ്ചും ഒരുമിച്ച് കൊണ്ടുവരാനായിരുന്നു പദ്ധതി.
കുവൈത്ത് സുരക്ഷ അധികൃതരും ലബനീസ് കസ്റ്റംസ് വകുപ്പും ചേർന്ന് തുടർനടപടി ഏകോപിപ്പിക്കുന്നു. ലബനാനിൽനിന്ന് പഴം, പച്ചക്കറികൾക്കിടയിൽ മയക്കുമരുന്ന് കടത്തുന്നതായി നേരത്തേ തന്നെ ആരോപണമുണ്ട്.
നാരങ്ങകൾക്കിടയിൽ പത്തുലക്ഷം മയക്കുമരുന്ന് ഗുളിക യു.എ.ഇയിലേക്ക് കടത്താനുള്ള ശ്രമം ഡിസംബർ 23ന് പിടികൂടിയിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ഇത്തരത്തിൽ 50 ലക്ഷം മയക്കുമരുന്ന് ഗുളിക കടത്താനുള്ള ശ്രമം പിടികൂടിയതിനെ തുടർന്ന് സൗദി ലബനാനിൽനിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.