കു​വൈ​ത്ത് സ​മു​ദ്ര പ​രി​ധി​യി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​യ​ക്കു​മ​രു​ന്ന്

കടൽവഴി മയക്കുമരുന്ന് കടത്താൻ ശ്രമം

കുവൈത്ത് സിറ്റി: കടൽവഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. തീരസംരക്ഷണ സേനയുടെ പരിശോധനയിൽ കുവൈത്ത് സമുദ്ര പരിധിയിൽ 200 കിലോ ഹഷീഷാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട ആറ് ബാഗുകളിലായാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്.

കോസ്റ്റ്ഗാർഡ് പതിവ് പട്രോളിങ്ങിനിടെ തെക്കൻ കുവൈത്തിലെ വെള്ളത്തിൽ ഒരുവസ്തു പൊങ്ങിക്കിടക്കുന്നത് കണ്ടു. ബാഗുകൾ തുറന്നപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Tags:    
News Summary - Attempt to smuggle drugs by sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.