കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് സിവിൽ െഎഡി കാർഡിന് പകരം റെസിഡൻസ് കാർഡ് നൽകാനൊരുങ്ങുന്നതായി കഴിഞ്ഞ ദിവസം വന്ന വാർത്ത നിഷേധിച്ച് സിവിൽ ഇൻഫർമേഷൻ അതോറിറ്റി. വിവിധ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള റെസിഡൻഷ്യൽ നിലവിലുള്ളത് വിലയിരുത്തി സമഗ്ര പഠനത്തിന് ശേഷം കുവൈത്തിലും ഇൗ രീതി നടപ്പാക്കാൻ ഒരുങ്ങുന്നതായാണ് രാജ്യത്തെ മിക്കവാറും എല്ലാ മാധ്യമങ്ങളിലും വാർത്ത വന്നത്.
എന്നാൽ, അത്തരത്തിൽ ഒരു തീരുമാനത്തിൽ ഇതുവരെ എത്തിയില്ലെന്നും രാജ്യത്തെ സ്വദേശികളും വിദേശികളും ഉൾപ്പെടെ എല്ലാവർക്കും ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖയായി സിവിൽ െഎഡി കാർഡ് സംവിധാനം തുടരുമെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.