കുവൈത്ത് സിറ്റി: ലോക ഓട്ടിസം അവബോധദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓട്ടിസത്തെക്കുറിച്ച് അവബോധം വളർത്തൽ, ഓട്ടിസം ബാധിച്ച വ്യക്തികൾക്ക് പിന്തുണ നൽകൽ എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിപാടികൾ. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പ്രത്യേക ഗെയിമുകൾ, ഇന്ററാക്ടീവ് വർക്ക്ഷോപ്പുകൾ എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ നടന്നു.
ലുലു ഹൈപ്പർമാർക്കറ്റ് ഖുറൈൻ ഔട്ട്ലെറ്റിൽ നടന്ന പരിപാടിയിൽ കുവൈത്ത് ഫോർ സ്പെഷ്യൽ നീഡ്സ് കണ്ടക്റ്റീവ് എജുക്കേഷൻ സ്കൂളിലെ വിദ്യാർഥികളുടെ പങ്കാളിത്തം ആകർഷണമായി. വിവിധ പരിപാടികളിൽ ആവേശപൂർവം വിദ്യാർഥികൾ പങ്കാളികളായി. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക ഷോപ്പിങ് സൗകര്യവും ഒരുക്കിയിരുന്നു. കുട്ടികൾ മാർഗനിർദേശവും പിന്തുണയുമായി ജീവനക്കാരും സഹായത്തിനെത്തി. സൗഹൃദപരവുമായ അന്തരീക്ഷത്തിൽ ഷോപ്പിങ് അനുഭവിക്കാൻ ഇത് കുട്ടികൾക്ക് അവസരം നൽകി. ഓട്ടിസം ബാധിച്ച വ്യക്തികൾക്ക് അനുയോജ്യമായ പ്രത്യേക ഉൽപന്നങ്ങളും ഔട്ട്ലെറ്റിൽ സജ്ജമാക്കിയിരുന്നു. ഓട്ടിസം ബാധിച്ച വ്യക്തികളെ ഉൾക്കൊള്ളുന്നതും പിന്തുണക്കുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം വലുതാണെന്ന് ലുലു ഹൈപ്പർമാർക്കറ്റ് വ്യക്തമാക്കി. ഓട്ടിസം ബാധിച്ചവർക്ക് പിന്തുണ നൽകാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കൽ, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റൽ എന്നിവയുടെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചതെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.