കുവൈത്ത് സിറ്റി: കുവൈത്തിൽ ഫൈസർ വാക്സിൻ രണ്ടു ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിക്കാൻ തീരുമാനം. 21 ദിവസത്തെ ഇടവേളയിൽ നൽകിയിരുന്നത് മൂന്നുമുതൽ നാലുമാസം വരെ വൈകിപ്പിക്കാനാണ് തീരുമാനം. അതേസമയം, 60 വയസ്സിന് മുകളിലുള്ളവർക്കും മാറാരോഗികൾക്കും മൂന്നാഴ്ച ഇടവേളയിൽ തന്നെ നൽകും.
വാക്സിൻ ലഭ്യതയിലുണ്ടായ കുറവാണ് ഇടവേള വർധിപ്പിക്കാൻ കാരണം. രണ്ടാം ഡോസ് വൈകുന്നതുകൊണ്ട് ഫലപ്രാപ്തിയിൽ കുറവുണ്ടാകില്ലെന്ന് കമ്പനിയും ആരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിനുകളാണ് കുവൈത്തിൽ നൽകിവരുന്നത്.
ആസ്ട്രസെനക രണ്ടു ബാച്ച് മാത്രമേ ഇതുവരെ എത്തിയിട്ടുള്ളൂ. ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിെൻറ രണ്ടാം ഡോസ് ഇൗ ആഴ്ച മുതൽ നൽകും. ആദ്യഡോസ് സ്വീകരിച്ചവർക്ക് ആരോഗ്യമന്ത്രാലയം രണ്ടാം ഡോസ് അപ്പോയിൻറ്മെൻറ് സംബന്ധിച്ച് സന്ദേശം അയച്ചുതുടങ്ങി. ആദ്യ ഡോസ് സ്വീകരിച്ച് മൂന്നുമാസത്തെ ഇടവേളയിട്ടാണ് രണ്ടാം ഡോസ് നൽകുന്നത്.
കുവൈത്തിലേക്ക് ആസ്ട്രസെനക വാക്സിൻ മൂന്നാം ബാച്ചിെൻറ വരവ് വൈകുന്നത് നേരിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പുതുതായി ഇൗ വാക്സിൻ ഇപ്പോൾ നൽകുന്നില്ല. നേരത്തേ എത്തിച്ചതിൽ ബാക്കിയുള്ളത് കരുതൽ ആയി സൂക്ഷിക്കുകയാണ്. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ആദ്യ ഡോസ് എടുത്ത അതേ വാക്സിൻ തന്നെ രണ്ടാം ഡോസും എടുക്കേണ്ടതുണ്ട്.
1,29,000 ഡോസ് ആണ് രണ്ടാം ഡോസിനായി കരുതലിൽ വെച്ചിട്ടുള്ളത്. ഒാക്സ്ഫഡ് വാക്സിെൻറ മൂന്നാം ബാച്ച് വൈകാതെ എത്തുമെന്നാണ് പ്രതീക്ഷ. ഫൈസർ വാക്സിൻ ഇതുവരെ 21 ദിവസത്തെ ഇടവേളയിലാണ് നൽകിയിരുന്നത്. എല്ലാ ആഴ്ചയും ഫൈസർ ഷിപ്മെൻറ് നടത്തുന്നു. 15 ബാച്ച് ഇതുവരെ കുവൈത്തിൽ എത്തിച്ചു.
ജോൺസൻ ആൻഡ് ജോൺസൻ, മൊഡേണ വാക്സിനുകൾ കൂടി എത്തിക്കാൻ ധാരണയായിട്ടുണ്ടെങ്കിലും ഇതുവരെ ആദ്യ ഷിപ്മെൻറ് നടന്നിട്ടില്ല. ഫൈസർ വാക്സിൻ ഫലപ്രദമാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ഇതുവരെ ഗുരുതരമായ പാർശ്വഫലമോ മറ്റ് ബുദ്ധിമുട്ടുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.