കുവൈത്ത് സിറ്റി: ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതെവിട്ടതിൽ പ്രവാസലോകത്ത് വ്യാപക പ്രതിഷേധം.വിവിധ സംഘടനകളും വ്യക്തികളും പ്രതിഷേധം വ്യക്തമാക്കി. ഇന്ത്യൻ മതേതരത്വത്തിനും നീതിന്യായ വ്യവസ്ഥക്കും അപമാനകരമായ വിധിയെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
മസ്ജിദ് തകർത്ത കേസിലെ പ്രതികളെ വെറുതെവിട്ടത് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും മതേതരമായ ഇന്ത്യൻ പാരമ്പര്യത്തെയും ഭരണ നിർവഹണ സംവിധാനത്തെയും നീതിന്യായ വ്യവസ്ഥയെയും ഫാഷിസ്റ്റുകൾ കൈയടക്കുന്നതിെൻറ അടയാളമായി കാണണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളുടെ കാതൽ.അതിനിടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വ്യാപകമാണ്.സമകാലിക ഇന്ത്യൻ അവസ്ഥയിൽ ഇത്തരമൊരു വിധി അപ്രതീക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന ട്രോളുകളാണ് അധികവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.