കുവൈത്ത് സിറ്റി: ‘മറക്കില്ല ബാബരി; മരിക്കുവോളം’ എന്ന പ്രമേയത്തിൽ പി.സി.എഫ് കുവൈത്ത് ബാബരി ദിനത്തിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു. റിഗ്ഗയിലെ അൽ അന്‍വറിൽ ചേർന്ന യോഗത്തിൽ ബാബരി മസ്ജിദ് മറവിക്ക് വിട്ടുകൊടുക്കില്ലെന്ന് പി.സി.എഫ് വ്യക്തമാക്കി.
രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ കളങ്കമായിരുന്നു ബാബരി ധ്വംസനം. മുസ്ലിംകളുടെ ആരാധനാലയത്തിന്റെ തകര്‍ച്ച എന്ന നിലക്കല്ല, രാജ്യത്തിന്റെ മതേതരത്വത്തിന്റെ തകര്‍ച്ചയായാണ് ബാബരി മസ്ജിദിന്റെ ധ്വംസനത്തെ ലോകം വിശേഷിപ്പിച്ചത്.
ബാബരി മസ്ജിദ് ഭൂമിയില്‍ മസ്ജിദ് പുനര്‍നിര്‍മിക്കുമ്പോഴേ നീതി പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ. ഈ കടുത്ത അനീതിയോട് മറവികൊണ്ട് രാജിയാവുമ്പോഴാണ് ഫാഷിസം കരുത്താര്‍ജിക്കുന്നത്. ബാബരിയെ മറവിക്ക് വിട്ടുകൊടുക്കാതെ ഓര്മ കൊണ്ട് കലഹം തീര്‍ക്കാന്‍ നമുക്ക് കഴിയണമെന്നും യോഗത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
യോഗത്തിൽ റഹീം ആരിക്കാടി, സലിം താനാളൂർ, ഷുക്കൂർ കിളിയന്തിരിക്കൽ, സിദീഖ് പൊന്നാനി, വഹാബ് ചുണ്ട, സജ്ജാദ് തോന്നയ്ക്കൽ, ഫസലുദ്ദീൻ, അയ്യൂബ് കണ്ണൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.