പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്​ മടങ്ങുന്ന മലപ്പുറം ജില്ല അസോസിയേഷൻ ഉപദേശക സമിതി അംഗം ബാബു നിലമ്പൂരിന്​ നൽകിയ യാത്രയയപ്പ്​ 

ബാബു നിലമ്പൂരിന് മലപ്പുറം അസോസിയേഷൻ​ യാത്രയയപ്പ് നൽകി

കുവൈത്ത്​ സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്​ മടങ്ങുന്ന മലപ്പുറം ജില്ല അസോസിയേഷൻ ഉപദേശക സമിതി അംഗവും മുൻ വൈസ് പ്രസിഡൻറുമായ ബാബു നിലമ്പൂരിന്​ സംഘടന യാത്രയയപ്പ്​ നൽകി. കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഒാൺലൈനായി നടത്തിയ യാത്രയയപ്പ്​ യോഗത്തിൽ മലപ്പുറം അസോസിയേഷൻ പ്രസിഡൻറ്​ വാസുദേവൻ മമ്പാട്​ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ മാറഞ്ചേരി, സെക്രട്ടറി അനീഷ് കരാട്ട്, ജോയൻറ് സെക്രട്ടറി അഡ്വ. ജംഷാദ്, ജോയൻറ് ട്രഷറർ സുനീർ കളിപ്പാടൻ എന്നിവർ നേരിട്ട്​ കണ്ട്​ സംഘടനയുടെ ഉപഹാരം കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.