ബാ​ല​വേ​ദി കു​വൈ​ത്ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം എ​ലി​സ​ബ​ത്ത് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബാ​ല​വേ​ദി കു​വൈ​ത്ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ബാ​ല​വേ​ദി കു​വൈ​ത്ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം പാ​കി​സ്താ​ൻ ഓ​ക്സ്ഫോ​ർ​ഡ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ബാ​ല​വേ​ദി കു​വൈ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബ്ര​യാ​ൻ ബെ​ൻ​സി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​സി.​എ​സ്.​കെ സീ​നി​യ​ർ മാ​സ് മീ​ഡി​യ വി​ഭാ​ഗം മേ​ധാ​വി എ​ലി​സ​ബ​ത്ത് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​വേ​ദി ഫ​ഹാ​ഹീ​ൽ മേ​ഖ​ല ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​നാ​മി​ക സ​ന​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

‘വ​യ​നാ​ടി​ന് ഒ​രു കൈ​ത്താ​ങ്ങ്’ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​നും ആ​രം​ഭം കു​റി​ച്ചു. ബാ​ല​വേ​ദി അ​ബ്ബാ​സി​യ മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​ദ്വൈ​ത്, സാ​ൽ​മി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ആ​തി​ഥ എ​ന്നി​വ​ർ എ​ലി​സ​ബ​ത്ത് തോ​മ​സി​ൽ​നി​ന്ന് വ​ഞ്ചി​ക ഏ​റ്റു​വാ​ങ്ങി.ക​ല കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു, പ്ര​സി​ഡ​ന്റ് അ​നൂ​പ് മ​ങ്ങാ​ട്ട്, ഹ​രി​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബാ​ല​വേ​ദി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി കോ​ഓ​ഡി​നേ​റ്റ​ർ തോ​മ​സ് ശെ​ൽ​വ​ൻ ഉ​പ​ഹാ​രം കൈ​മാ​റി. അ​ബു​ഹ​ലീ​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി ആ​ഗ്ന​സ് ഷൈ​ൻ സ്വാ​ഗ​ത​വും അ​ബ്ബാ​സി​യ മേ​ഖ​ല ജോ​യ​ന്റ് സെ​ക്ര​ട്ട​റി ശി​വാ​നി ഷൈ​മേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്കാ​യി ഫാ​ൻ​സി ഡ്ര​സ്, മോ​ണോ ആ​ക്ട്, ദേ​ശ​ഭ​ക്തി​ഗാ​നം മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

Tags:    
News Summary - Balavedhi Kuwait Independence Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.