ഏ​ഷ്യ​ൻ യൂ​ത്ത് ക​പ്പ് ബാ​സ്ക​റ്റ് ബാ​ൾ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് താ​ര​ത്തി​ന്റെ മു​ന്നേ​റ്റം

ബാ​സ്ക​റ്റ് ബാ​ൾ യോ​ഗ്യ​താ മ​ത്സ​രം; കു​വൈ​ത്തി​ന് ജ​യ​ത്തോ​ടെ തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: ഏ​ഷ്യ​ൻ യൂ​ത്ത് ക​പ്പ് ബാ​സ്ക​റ്റ് ബാ​ൾ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ന് ജ​യ​ത്തോ​ടെ തു​ട​ക്കം. കു​വൈ​ത്ത് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യ ക​ളി​യി​ൽ കു​വൈ​ത്ത് ടീം ​ബ​ഹ്‌​റൈ​നെ 85-66 പോ​യ​ന്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ ഒ​മാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ശ​ക്ത​രാ​യ ബ​ഹ്റൈ​നെ​തി​രാ​യ വി​ജ​യം കു​വൈ​ത്തി​ന് ആ​ത്മ​വി​ശാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്. അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ഖ​ത്ത​റി​നെ നേ​രി​ടും. സൗ​ദി അ​റേ​ബ്യ ബ​ഹ്‌​റൈ​നു​മാ​യി എ​റ്റു​മു​ട്ടും.

സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, ഖ​ത്ത​ർ, കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ എ​ന്നി​വ​യി​ൽ പോ​യ​ന്റ് നി​ല​യി​ൽ മു​ന്നി​ലെ​ത്തു​ന്ന ആ​ദ്യ ര​ണ്ട് ടീ​മു​ക​ൾ ഏ​ഷ്യ​ൻ ടൂ​ർ​ണ​മെ​ന്റി​ന് യോ​ഗ്യ​ത നേ​ടും. സെ​പ്റ്റം​ബ​റി​ൽ ജോ​ർ​ഡ​നി​ലാ​ണ് അ​ണ്ട​ർ-18 ഏ​ഷ്യാ ക​പ്പ് ചാം​മ്പ്യ​ൻ​ഷി​പ്. 

Tags:    
News Summary - Basketball Competition; Kuwait starts with a win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.