കുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റിൽ ‘ബാർബിക്യു ആൻഡ് ഗ്രിൽ-ടൈം ടു ചിൽ’ പ്രമോഷൻ. ഡിസംബർ മൂന്നുവരെ തുടരുന്ന പ്രമോഷൻ കാലയളവിൽ ബാർബിക്യു പ്രേമികൾക്ക് ലുലു ഹൈപ്പർമാർക്കറ്റിന്റെ കുവൈത്തിലെ എല്ലാ ഔട്ട്ലെറ്റുകളിലും പ്രത്യേക ഡീലുകളും ആവേശകരമായ പ്രവർത്തനങ്ങളും ഗ്രില്ലിങ്ങിന്റെ വിവിധ ആഘോഷവും ആസ്വദിക്കാം.
പ്രീമിയം മീറ്റ്സ്, ഫ്രഷ് ഫിഷ്, ഫ്ലേവർഫുൾ സോസുകൾ, ഗ്രില്ലിങ് സെറ്റുകൾ, ആക്സസറികൾ എന്നിവയുൾപ്പെടെ വിവിധ ബാർബിക്യു അവശ്യവസ്തുക്കളിൽ അസാമാന്യമായ കിഴിവുകൾ പ്രമോഷൻ കാലയളവിൽ ലഭിക്കും.ജഹ്റ ഔട്ട്ലെറ്റിൽ കുവൈത്ത് മുനിസിപ്പൽ കൗൺസിലംഗം അബ്ദുല്ല ഒവൈദ് അൽ ഹത്തൽ, ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് പ്രമോഷൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ഭാഗമായി നടന്ന ലൈവ് ബാർബിക്യു മത്സരത്തിൽ നൂറിലധികം പേർ പങ്കെടുത്തു. മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 150,100,75 ദീനാർ വിലയുള്ള സമ്മാന വൗച്ചറുകൾ സമ്മാനിച്ചു. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
ഫുഡ് ട്രക്കുകൾ, കുട്ടികളുടെ പ്രത്യേക പ്ലേ സോൺ, വാട്ടർ ഡ്രം ഷോ, ലൈവ് മ്യൂസിക് ബാൻഡ്, ബബിൾ ഷോ, ‘ദ ടാലെസ്റ്റ് മാൻ’ എന്നിവയുൾപ്പെടെയുള്ള ആകർഷകമായ ഇനങ്ങൾ ഉദ്ഘാടന ദിനത്തിൽ കൊഴുപ്പേകി. ഭക്ഷണ സാമ്പിൾ കൗണ്ടറുകളിൽനിന്ന് ബാർബിക്യുവും അനുബന്ധ വസ്തുക്കളും ആസ്വദിക്കാനുള്ള അവസരവും സന്ദർശകർക്ക് ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.