കുവൈത്ത് സിറ്റി: ഉപഭോക്താക്കള്‍ക്ക് വന്‍ സമ്മാനങ്ങളുമായി പ്രമുഖ മണി ട്രാന്‍സ്ഫർ സ്ഥാപനമായ ബഹ്റൈൻ എക്സ്ചേഞ്ച് കമ്പനി (ബി.ഇ.സി) യുടെ പുത്തന്‍ കാമ്പയിന്. ‘5X’ എന്ന പ്രമോഷന് ക്യാമ്പയിന് വഴി ഉപഭോക്താക്കള്‍ അടക്കുന്ന തുകയുടെ അഞ്ചു മടങ്ങ് വരെ സമ്മാനമായി ലഭിക്കും. മാർച്ച് 26 മുതൽ ആരംഭിച്ച കാമ്പയിന് ഡിസംബർ 31 വരെ തുടരും. എല്ലാ ആഴ്ചയിലും ഭാഗ്യശാലിയെ കണ്ടെത്തുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പ്.
ബി.ഇ.സിയുടെ 63 ശാഖകളിൽ ഏതെങ്കിലും ഒന്നിൽ പണമിടപാട് നടത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും, ബി.ഇ.സിയുടെ സുരക്ഷിത ഓൺലൈൻ മണി ട്രാൻസ്ഫർ സേവനമായ ബി.ഇ.സി ഓൺലൈൻ വഴി പണം അയക്കുന്നവർക്കും വെബ്സൈറ്റ് വഴിയോ ആപ്പിലൂടെയോ ഇതില്‍ പങ്കെടുക്കാം. എല്ലാ ഞായറാഴ്ചകളിലും പ്രതിവാര നറുക്കെടുപ്പ് നടത്തും. 2024 ജനുവരി രണ്ടിനാണ് അവസാന നറുക്കെടുപ്പ്.
ഉപഭോക്താക്കൾക്ക് അവർ അയക്കുന്ന പണത്തിന്റെ അഞ്ച് മടങ്ങ് സമ്മാനമായി നേടാന്‍ അവസരം നൽകുന്ന ‘5X’ കാമ്പയിൻ ആരംഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ഓരോ ആഴ്ചയും അവരുടെ പണത്തിന്റെ അഞ്ച് മടങ്ങ് നേടാനുള്ള മികച്ച അവസരമാണിതെന്നും ബി.ഇ.സി സി.ഇ.ഒ മാത്യൂസ് വർഗിസ് പറഞ്ഞു.
കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ T4, T5 ടെർമിനലുകളിലെ മൂന്ന് ശാഖകൾ ഉൾപ്പെടെ കുവൈത്തിലുടനീളം ബി.ഇ.സിക്ക് നിലവിൽ 63 ശാഖകളുണ്ട്. 30 രാജ്യങ്ങളിലായി 46,000-ലധികം സ്ഥലങ്ങളിലേക്ക് സുരക്ഷിതമായും വേഗത്തിലും പണം അയയ്ക്കുന്നതിൽ ബി.ഇ.സി സ്പെഷലൈസ് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.