കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ മദ്യ നിർമാണവുമായി ബന്ധപ്പെട്ട് 12 വിദേശികള്‍ പിടിയില്‍. മദ്യം, ലഹരിമരുന്ന് എന്നിവക്കെതിരെ ശക്തമായ നടപടിയാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു വരുന്നത്. മദ്യം ഉൽപാദിപ്പിക്കുന്നതായും വിൽപന നടത്തുന്നതായും കിട്ടിയ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിദേശികള്‍ പിടിയിലായത്.
വന്‍ തോതില്‍ മദ്യം നിർമിക്കുവാനുള്ള സജ്ജീകരണങ്ങള്‍ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാജ മദ്യം വിതരണം ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. 226 മദ്യ കുപ്പികളും മദ്യം നിറച്ച 13 ജാറുകളും ഇവിടെനിന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.