ഭാരത് ബിൽപേ, ഫെഡറൽ ബാങ്ക്, ലുലു ഫിനാൻഷ്യൽ ഗ്രൂപ് ഭാരവാഹികൾ

യൂട്ടിലിറ്റി ബിൽ: ഭാരത് ബിൽപേയും ഫെഡറൽ ബാങ്കും ലുലു ഫിനാൻഷ്യൽ ഗ്രൂപ്പും കൈകോർത്തു

കുവൈത്ത് സിറ്റി: യൂട്ടിലിറ്റി ബിൽ അടക്കാൻ പ്രവാസികളെ പ്രാപ്തമാക്കുന്നതിന് ഭാരത് ബിൽപേയും ഫെഡറൽ ബാങ്കും ലുലു ഫിനാൻഷ്യൽ ഗ്രൂപ്പുമായി ധാരണയിലെത്തി. ലുലു എക്‌സ്‌ചേഞ്ച് ബ്രാഞ്ച്, ലുലു മണി ആപ് എന്നിവയിലൂടെ ഇനി 20,000ത്തോളം ഗാർഹിക യൂട്ടിലിറ്റി ബിൽ നേരിട്ട് അയക്കാം. ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇത് പ്രയോജനപ്പെടും. ജി.സി.സിയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് അവരുടെ യൂട്ടിലിറ്റി ബില്ലുകൾ ലുലു എക്‌സ്‌ചേഞ്ച് ബ്രാഞ്ച് വഴിയും ഡിജിറ്റൽ മണി ട്രാൻസ്‌ഫർ ആപ്പായ ലുലു മണി വഴിയും നേരിട്ട് എത്തിക്കാനാകും. നിലവിൽ, 20 വിഭാഗങ്ങളിലായി 20,000ത്തിലധികം ബില്ലർമാർ ലുലു എക്‌സ്‌ചേഞ്ച് നെറ്റ്‌വർക്കിലൂടെ ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ ഓപ്ഷനിൽ ഇൻവാർഡ് റെമിറ്റൻസ് സ്വീകരിക്കും.

ഫെഡറൽ ബാങ്ക്, ഭാരത് ബിൽപേ ലിമിറ്റഡുമായി (എൻ.ബി.ബി.എൽ) സഹകരിച്ച് ഈ ആഴ്ച മുംബൈ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ ഈ സൗകര്യം ആരംഭിച്ചിരുന്നു. എൻ.ബി.ബി.എൽ, ലുലു ഇന്റർനാഷനൽ എക്‌സ്‌ചേഞ്ച് എന്നിവയുമായി സഹകരിച്ച് ഈ സൗകര്യം ആദ്യമായി അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഗ്ലോബൽ ഫിൻ ടെക് ഫെസ്റ്റിവലിൽ ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. ജി.സി.സിയിലെ ഇന്ത്യക്കാർക്ക് ഏറെ ഗുണകരമായ പദ്ധതി ഫെഡറൽ ബാങ്ക്, എൻ.ബി.ബി.എൽ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്നതിൽ ലുലു എക്സ്ചേഞ്ച് അഭിമാനിക്കുന്നതായി ലുലു ഫിനാൻഷ്യൽ ഗ്രൂപ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. ലുലു എക്‌സ്‌ചേഞ്ച് വേഗമേറിയതും വിശ്വസനീയവുമായ പണകൈമാറ്റവും ഫോറിൻ എക്‌സ്‌ചേഞ്ച് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Utility Bill: Bharat Billpay and Federal Bank Lulu Financial Group also joined hands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.