കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിച്ചു. അവസാന ദിവസം വിവിധ കേന്ദ്രങ്ങളിൽ എത്തി നിരവധി പേർ നടപടികൾ പൂർത്തിയാക്കി. എന്നാൽ നിരവധി പേർ ഇനിയും പൂർത്തിയാക്കാനുണ്ട്. ബുധനാഴ്ച മുതൽ നടപടികൾ പൂർത്തിയാക്കാത്തവരുടെ സർക്കാർ, ബാങ്കിങ് ഇടപാടുകൾ തടയുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നടപടികൾ പൂർത്തിയാക്കാത്തവർക്ക് അതിനുള്ള പ്രത്യേക സൗകര്യങ്ങൾ തുടരും.
ഞായറാഴ്ച വരെ ഏകദേശം 250,000 പ്രവാസികളും 90,000 അനധികൃത താമസക്കാരും (ബിദൂനികൾ) 16,000 പൗരന്മാരും നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എത്രപേർ നടപടികൾ പൂർത്തിയായവരുടെ എണ്ണം പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.