കുവൈത്ത് സിറ്റി: യമനിൽ പൂർത്തിയായ ‘കുവൈത്ത് റസിഡൻഷ്യൽ വില്ലേജ്’ തുറന്നു. കുവൈത്ത് ബൈ യുവർ സൈഡ് കാമ്പയിനിന്റെ ഭാഗമായി അബ്ദുല്ല അൽ നൂരി ചാരിറ്റി സൊസൈറ്റിയുടെ ധനസഹായത്താലാണ് വില്ലേജ് പൂർത്തിയാക്കിയത്. sഗ്രാമത്തിൽ 40 റെസിഡൻഷ്യൽ യൂനിറ്റുകളും സേവന സൗകര്യങ്ങളും ഉൾപ്പെടുന്നു. ഓരോ ഹൗസിങ് യൂനിറ്റിലും സൗരോർജ സംവിധാനവും ജല ശൃംഖലയും മറ്റു അവശ്യവസ്തുക്കളും സജ്ജീകരിച്ചിട്ടുണ്ട്. ഒരു സ്കൂൾ,പൂർണ സജ്ജമായ ആരോഗ്യ ക്ലിനിക്ക്, ഒരു മസ്ജിദ്, കടകൾ, കളിസ്ഥലം എന്നിവയും ഇതിൽ ഉൾപ്പെടുന്നു,
യമൻ തായ്സ് ഗവർണർ നബീൽ ഷംസൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കുവൈത്തിന്റെ മാനുഷികവും വികസനപരവുമായ സംഭാവനകളെ ഷംസൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.