കുവൈത്ത് സിറ്റി: പ്രഥമ കുവൈത്ത് ഇന്റർ നാഷനൽ ചെസ് ടൂർണമെന്റിന് ഞായറാഴ്ച തുടക്കമാകും. കുവൈത്ത് ക്ലബ് ഫോർ മൈൻഡ് ഗെയിംസ് വേദിയാകുന്ന ഫെസ്റ്റിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 300 ലധികം പുരുഷ-വനിത ക്ലാസിഫൈഡ് കളിക്കാർ പങ്കെടുക്കും. ഒമ്പത് ദിവസത്തെ ചെസ് ഇവന്റിൽ ഓപൺ മാസ്റ്റർ, ഓപൺ ചലഞ്ചേഴ്സ്, ലേഡീസ് വിഭാഗം, ഓപൺ റാപ്പിഡ് എന്നിങ്ങനെ മത്സരങ്ങൾ നടക്കുമെന്ന് ക്ലബ് ചെയർമാൻ ഫൈസൽ അൽ കന്ദരി പറഞ്ഞു.
പങ്കെടുക്കുന്ന കായിക പ്രതിനിധികളെ സ്വാഗതം ചെയ്ത അൽ കന്ദരി ഉയർന്ന നിലവാരമുള്ള കളിക്കാരുടെ സാന്നിധ്യം കാരണം ടൂർണമെന്റ് ശക്തമായ മത്സരത്തിന്റെ വേദിയാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ ബഷയർ അൽ സെയ്ദ് പറഞ്ഞു.
ലോകമെമ്പാടുമുള്ള മികച്ച കളിക്കാർ പങ്കെടുക്കുന്ന കുവൈത്ത് ഇന്റർ നാഷനൽ ചെസ് ടൂർണമെന്റ് മേഖലയിലെ പ്രധാനപ്പെട്ട ഇവന്റുകളിൽ ഒന്നായി മാറുമെന്നാണ് പ്രതീക്ഷ.i
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.