കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) അബ്ബാസിയ മേഖല ജനറൽ കൗൺസിൽ യോഗം ചെയർമാർ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. മേഖല ആക്ടിങ് പ്രസിഡന്റ് അബ്ദു റസാഖ് ദാരിമി അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി ഇസ്മാഈൽ ഹുദവി പ്രാർഥന നടത്തി. മേഖല സെക്രട്ടറി അബ്ദുൽ റഷീദ് കോഡൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ യൂസുഫ് ഫറോക്ക് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കെ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, വൈസ് പ്രസിഡന്റുമാരായ മുസ്തഫ ദാരിമി, അബ്ദു ലത്തീഫ് എടയൂർ, കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, കേന്ദ്ര സെക്രട്ടറിമാരായ ഇസ്മാഈൽ ഹുദവി, നാസർ കോഡൂർ, സംസം യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് റാഷിദ് തങ്ങൾ എന്നിവർ ആശംസകൾ നേർന്നു. ഹബീബ് കയ്യം സ്വാഗതവും അബ്ദുൽ റഷീദ് കോഡൂർ നന്ദിയും പറഞ്ഞു. കെ.ഐ.സി കേന്ദ്ര പ്രസിഡന്റും റിട്ടേണിങ് ഓഫിസറുമായ അബ്ദുൽ ഗഫൂർ ഫൈസി പൊന്മള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: ശംസുദ്ദീൻ യമാനി (പ്രസി), ഹബീബ് കയ്യം(ജന.സെക്ര), അബ്ദുൽ റഷീദ് കോഡൂർ (ട്രഷ), അബ്ദുൽ ഹമീദ് അൻവരി, അബ്ദു റസാഖ് ദാരിമി, യൂസുഫ് ഫറോക്ക് (വൈസ് പ്രസി), സുലൈമാൻ ഒറ്റപ്പാലം, ഫാറൂഖ് കെ.എം, ജാസിർ പി.ടി (സെക്ര), ഇല്യാസ് മൗലവി, മുഹമ്മദലി പുതുപ്പറമ്പ്, ഹുസ്സൻ കുട്ടി നീരാണി, ശിഹാബുദ്ദീൻ കോഡൂർ, മുഹമ്മദ് ദാരിമി, അബ്ദുൽ ഹമീദ് അൻവരി, ബഷീർ വജ്ദാൻ, അബ്ദു റസാഖ് ദാരിമി, രായീൻ കുട്ടി ഹാജി, യൂസുഫ് ഫറോക്ക്, ശറഫുദ്ദീൻ കുഴിപ്പുറം, സകരിയ്യ കെ.എം, മുഹ്സിൻ ഒറ്റപ്പാലം, അജ്മൽ, അൻസാർ പി, മുജീബ്, ശിഹാബ് കരീം ഹാജി, സുനീർ പുളുക്കൂൽ (കേന്ദ്ര കൗൺസിൽ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.