കുവൈത്ത് സിറ്റി: കുവൈത്തിൽ 11 ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ഇറാഖ് സുരക്ഷ അധികൃതരുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര സുരക്ഷ സഹകരണത്തിന്റെ മികച്ചതും ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ഫലപ്രദമായ ഏകോപനവും പ്രകടമാക്കുന്ന സുരക്ഷ നേട്ടമായി അറസ്റ്റിനെ മന്ത്രാലയം പ്രസ്താവനയിൽ പ്രശംസിച്ചു.2023 ഡിസംബർ നാലിന് മന്ത്രാലയ ഇന്റർപോൾ ഡിവിഷൻ പിടികിട്ടാപ്പുള്ളിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും എല്ലാ രാജ്യങ്ങൾക്കും അയച്ച് അറസ്റ്റ് ചെയ്ത് കുവൈത്തിന് കൈമാറാൻ ആവശ്യപ്പെട്ടതായും പ്രസ്താവനയിൽ പറയുന്നു. ഒളിച്ചോടിയ ആളുടെ അറസ്റ്റിന് കാരണമായ ഫലപ്രദമായ സഹകരണത്തിനും ദ്രുതപ്രതികരണത്തിനും മന്ത്രാലയം ഇറാഖ് റിപ്പബ്ലിക്കിന്റെ ആഭ്യന്തര മന്ത്രിക്ക് ആത്മാർഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.