കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് (ഐ.എ.കെ) വിന്റർ പിക്നിക് വിവിധ ആഘോഷങ്ങളോടെ സംഘടിപ്പിച്ചു. ഐ.എ.കെ പ്രസിഡന്റ് അബിൻ തോമസ് പിക്നിക് ഉദ്ഘാടനം ചെയ്തു.
അംഗങ്ങളുടെ സാംസ്കാരിക പ്രകടനങ്ങൾ, കലാപരിപാടികൾ എന്നിവയോടൊപ്പം വിവിധയിന ഭക്ഷണ സ്റ്റാളുകളും ഒരുക്കി. ഇന്ത്യയിൽനിന്ന് കുവൈത്ത് സന്ദർശിക്കുന്ന മാതാപിതാക്കളെ ആദരിക്കൽ, കുവൈത്തിൽനിന്നും വിട്ടു പോകുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പ് നൽകൽ, ക്രിസ്മസ്, പുതുവത്സര കേക്ക് മുറിക്കൽ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
കുട്ടികൾക്കായി വനിത ഫോറം അംഗങ്ങൾ നടത്തിയ കളറിങ് മത്സരങ്ങൾക്ക് രാജി ഷാജി മാത്യു, വിനീത എന്നിവർ നേതൃത്വം നൽകി. കായിക മത്സരങ്ങൾ, വിവിധ ഗെയിമുകൾ, ടഗ് ഓഫ് വാർ എന്നിവ സ്പോർട്സ് കൺവീനർ ബിജോ തോമസ് നിയന്ത്രിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി ജോബിൻസ് ജോസഫ് സ്വാഗതവും ട്രഷറർ ബിജോ ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.