കുവൈത്ത് സിറ്റി: ഗൾഫ് കേബിൾ ആൻഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് കമ്പനിയിലെ ജീവനക്കാരുടെ കൂട്ടായ്മയായ ഹെൽപ് ലൈൻ വെൽഫെയർ അസോസിയേഷൻ കുവൈത്തും ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന/പ്ലേറ്റ്ലറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഇറാഖ് അധിനിവേശ വാർഷികത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രാലയം നടത്തിവരുന്ന 'എന്നും ഒരുമിച്ച്' രക്തദാന കാമ്പയിനിെൻറ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ജാബിരിയ ബ്ലഡ് ബാങ്കിൽ തിങ്കളാഴ്ച സംഘടിപ്പിച്ച ക്യാമ്പിൽ 50ൽപരം പേർ രക്തദാനവും പ്ലേറ്റ്ലറ്റ് ദാനവും നിർവഹിച്ചു. സാമൂഹികപ്രവർത്തകൻ ബാബുജി ബത്തേരി ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് സാഹചര്യത്തിൽ ഹെൽപ് ലൈൻ വെൽഫെയർ അസോസിയേഷൻ വർഷംതോറും നടത്തിവരാറുള്ള ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് രക്ഷാധികാരി ഉണ്ണികൃഷ്ണൻ പറഞ്ഞു. ട്രഷറർ ജോൺ സേവ്യർ, മനോജ് മാവേലിക്കര ബി.ഡി.കെ, രാജൻ തോട്ടത്തിൽ ബി.ഡി.കെ തുടങ്ങിയവർ സംസാരിച്ചു.
ബിജി മുരളി ബി.ഡി.കെ സ്വാഗതവും ഹെൽപ് ലൈൻ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സിജോമോൻ ജോസഫ് നന്ദിയും രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡൻറ് ജയ്സൺ ജേക്കബ് പരിപാടികൾ ഏകോപിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഹെൽപ് ലൈൻ വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ വിനീഷ് വാസുദേവ്, അനു ആൻറണി, ജോജി വർഗീസ്, ബിജു ഗോപാൽ, ബി.ഡി.കെ പ്രവർത്തകരായ നളിനാക്ഷൻ, വിനോദ് കുമാർ, ബീന, ജോളി, ഫ്രഡി, ദീപു, സുരേന്ദ്രമോഹൻ, ലിനി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ബി.ഡി.കെയുമായി സഹകരിച്ച് കുവൈത്തിൽ രക്തദാന ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങളും കൂടാതെ രക്തം ആവശ്യമായിവരുന്ന അടിയന്തര സാഹചര്യങ്ങളിലും 69997588, 51510076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.