ബി.​പി.​കെ ബാ​ഡ്മി​ന്റ​ൺ സൂ​പ്പ​ർ ലീ​ഗ് ജേ​താ​ക്ക​ളാ​യ ട​സ്‌​കേ​ഴ്‌​സ് ആ​ൻ​ഡ് സെ​ൻ​ട്ര​ൽ ഹീ​റോ​സ് ടീം ​ട്രോ​ഫി​യു​മാ​യി

ബി.പി.കെ ബാഡ്മിന്റൺ സൂപ്പർ ലീഗ്; ടസ്‌കേഴ്‌സ് ആൻഡ് സെൻട്രൽ ഹീറോസ് ജേതാക്കൾ

കു​വൈ​ത്ത് സി​റ്റി: ബി.​പി.​കെ ബാ​ഡ്മി​ന്റ​ൺ സൂ​പ്പ​ർ ലീ​ഗി​ൽ ട​സ്‌​കേ​ഴ്‌​സ് ആ​ൻ​ഡ് സെ​ൻ​ട്ര​ൽ ഹീ​റോ​സ് ജേ​താ​ക്ക​ൾ. ഫൈ​ന​ലി​ൽ യു​നൈ​റ്റ​ഡ് സ്‌​പോ​ർ​ട്‌​സ് ക്ല​ബി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കു​വൈ​ത്തി​ലെ പ്ര​മു​ഖ ടീ​മു​ക​ളാ​യാ​യ റാ​പ്‌​റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്റ​ൺ, ഇ​ന്ത്യ​ൻ സ്‌​പോ​ർ​ട്‌​സ് അ​സോ​സി​യേ​ഷ​ൻ, പ​വ​ർ​സ്മാ​ഷ്, ട​സ്‌​കേ​ഴ്‌​സ് ആ​ൻ​ഡ് സെ​ൻ​ട്ര​ൽ ഹീ​റോ​സ്, യു​നൈ​റ്റ​ഡ് സ്‌​പോ​ർ​ട്‌​സ് ക്ല​ബ്, സ​ഹ്‌​റ വി​ക്ട​ർ എ​ന്നി​വ​രാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ഐ.​എ​സ്.‌​എ​യും റാ​പ്‌​റ്റേ​ഴ്‌​സും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും സ​മ്മാ​ന​ങ്ങ​ളും സ​മ്മാ​നി​ച്ചു. ബാ​ഡ്മി​ന്റ​ണി​ന്റെ വ​ള​ർ​ച്ച പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ഡ്മി​ന്റ​ൺ കാ​യി​ക കൂ​ട്ടാ​യ്മ​യാ​ണ് ബി.​പി.​കെ. കു​വൈ​ത്തി​ലെ 600ലേ​റെ ക​ളി​ക്കാ​രു​ടെ റാ​ങ്കി​ങ് ബി.​പി.​കെ ന​ട​ത്തു​ന്നു. സോ​ഫ്‌​റ്റ്‌​വെ​യ​റും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഉ​പ​യോ​ഗി​ച്ച് ടൂ​ർ​ണ​മെ​ന്റ് എ​ങ്ങ​നെ മാ​നേ​ജ് ചെ​യ്യാ​മെ​ന്ന​തി​നു​ള്ള പി​ന്തു​ണ​യും ന​ൽ​കു​ന്നു. 2022 മു​ത​ൽ 20 ല​ധി​കം ടൂ​ർ​ണ​മെ​ന്റു​ക​ൾ​ക്ക് ബി.​പി.​കെ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ളി​ക്കാ​രെ​യും കാ​ണി​ക​ളെ​യും ഒ​രു​പോ​ലെ ആ​വേ​ശ​ഭ​രി​ത​രാ​ക്കു​ന്ന​താ​യി​രു​ന്നു ബി.​പി.​കെ ബാ​ഡ്മി​ന്റ​ൺ സൂ​പ്പ​ർ ലീ​ഗെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​ന് പി​ന്തു​ണ ന​ൽ​കി​യ​വ​ർ​ക്കും ക​ളി​ക്കാ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - BPK Badminton Super League-Tuskers and Central Heroes winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.