കുവൈത്ത് സിറ്റി: മാസങ്ങള്‍ നീണ്ട വിലക്കിന് ശേഷം ബ്രിട്ടീഷ് ആടുകള്‍ വീണ്ടും കുവൈത്തിന്‍െറ വിപണിയിലത്തെുന്നു. ബ്രിട്ടീഷ് ഭക്ഷ്യമന്ത്രി ജോര്‍ജ് ഐസ്റ്റിസിനെ ഉദ്ധരിച്ച് ബ്രിട്ടന്‍െറ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റിലാണ് ഇക്കാര്യമുള്ളത്. ആദ്യഘട്ടത്തില്‍ 18 മില്യന്‍ ഡോളറിന്‍െറ ആടുകള്‍ കുവൈത്തിലത്തെിക്കുന്നതിന് ബന്ധപ്പെട്ട കമ്പനിയുമായി ധാരണയിലത്തെിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ആവശ്യമായ ആടുകളെ ഇറക്കുമതി ചെയ്യാനുള്ള കരാറിലാണ് ബന്ധപ്പെട്ട കമ്പനിയും ബ്രിട്ടീഷ് സര്‍ക്കാറും ധാരണയിലത്തെിയത്. ബ്രിട്ടീഷ് ആടുകളടങ്ങുന്ന കണ്ടെയ്നര്‍ വ്യൂഹം ഉടന്‍ രാജ്യത്തത്തെുമെന്ന് കുവൈത്തും വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരമാണ് ബ്രിട്ടീഷ് ആടുകള്‍ക്ക് നേരത്തേ കുവൈത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.