4246 വ്യ​ക്തി​ക​ളു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പൗ​ര​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​യു​ള്ള സു​പ്രീം ക​മ്മി​റ്റി ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. 4,246 വ്യ​ക്തി​ക​ളി​ൽ നി​ന്ന് കു​വൈ​ത്ത് പൗ​ര​ത്വം റ​ദ്ദാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. കേ​സു​ക​ൾ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ക്കും. കു​വൈ​ത്ത് നാ​ഷ​നാ​ലി​റ്റി നി​യ​മ​ത്തി​ന്റെ​യും വി​വി​ധ ആ​ർ​ട്ടി​ക്കി​ളു​ക​ളു​ടെ​യും ഭേ​ദ​ഗ​തി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മി​തി​യു​ടെ തീ​രു​മാ​ന​ങ്ങ​ളെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​ര​ട്ട പൗ​ര​ത്വ​മു​ള്ള ചി​ല വ്യ​ക്തി​ക​ളും പൗ​ര​ത്വം റ​ദ്ദാ​ക്കി​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വ​ഞ്ച​ന, വ്യാ​ജ​രേ​ഖ​ക​ളു​ടെ സ​മ​ർ​പ്പ​ണം, ആ​ശ്രി​ത​ത്വം എ​ന്നി​വ​യി​ലൂ​ടെ നേ​ടി​യ പൗ​ര​ത്വ​വും റ​ദ്ദാ​ക്കി. വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യ​ക്തി​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

Tags:    
News Summary - Kuwait citizenship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.