കുവൈത്ത് സിറ്റി: റിയാദുസ്സാലിഹീൻ ഫാമിലി ഗ്രൂപ് കുവൈത്ത് സംഘടിപ്പിക്കുന്ന രണ്ടാമത് സംസ്ഥാനതല ഖുർആൻ മനഃപാഠ മത്സരത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ചെയർമാൻ അഷ്റഫ് അയ്യൂർ ലുലു ഗ്രൂപ് കുവൈത്ത് റീജനൽ ഡയറക്ടർ മുഹമ്മദ് ഹാരിസിന് നൽകി പ്രകാശനം നിർവഹിച്ചു.
കേരളത്തിന്റെ മത-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബാഫഖി തങ്ങളുടെ സ്മരണാർഥം അദ്ദേഹത്തിന്റെ ജന്മദേശമായ കൊയിലാണ്ടിയിലാണ് ഇത്തവണത്തെ മത്സരം. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ മൂന്നു റൗണ്ടുകളിലായി നടക്കുന്ന ഓൺലൈൻ മത്സരങ്ങളിൽ വിജയികളാകുന്ന ഓരോ വിഭാഗത്തിലെയും അഞ്ചുവീതം കുട്ടികൾ കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കും. ബ്രോഷർ പ്രകാശന ചടങ്ങിൽ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ റഷീദ്, ബിനു കരീം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.