സി​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ 27ാം സ്ഥാ​പ​ക ദി​നാ​ച​ര​ണം

എ​സ്.​എം.​സി.​എ കു​വൈ​ത്ത്​ സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: സി​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ 27ാം സ്ഥാ​പ​ക ദി​നം ഓ​ൺ​ലൈ​നാ​യി ആ​ച​രി​ച്ചു. സി​റോ മ​ല​ബാ​ർ ഗ​ൾ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​മോ​ഹ​ൻ തോ​മ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. 1995 ഡി​സം​ബ​ർ ഒ​ന്നി​ന്​ രൂ​പ​മെ​ടു​ത്ത എ​സ്.​എം.​സി.​എ കു​വൈ​ത്ത്​ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ ആ​ദ്യ​ത്തെ സി​റോ മ​ല​ബാ​ർ അ​ൽ​മാ​യ സം​ഘ​ട​ന​യാ​ണെ​ന്നും അ​തി​െൻറ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മൊ​ക്കെ എ​സ്.​എം.​സി.​എ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്.​എം.​സി.​എ കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ബി​ജോ​യ് പാ​ലാ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് അ​രീ​ക്കു​ഴി​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

എ​സ്.​എം.​വൈ.​എം പ്ര​സി​ഡ​ൻ​റ്​ നാ​ഷ് വ​ർ​ഗീ​സ്, ബാ​ല​ദീ​പ്തി പ്ര​സി​ഡ​ൻ​റ്​ നേ​ഹ ജെ​യ്‌​മോ​ൻ, എ​സ്.​എം.​സി.​എ റി​ട്ടേ​ണീ​സ് ഫോ​റം പ്ര​സി​ഡ​ൻ​റ്​ ജേ​ക്ക​ബ് പൈ​നാ​ട​ത്ത്, വി​വി​ധ രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്​ നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ൻ​റ്​ കെ.​എം. ചെ​റി​യാ​ൻ, ദു​ബൈ പ്ര​സി​ഡ​ൻ​റ്​ ബെ​ന്നി പു​ല്ലാ​ട്ട്, ഒ​മാ​ൻ പ്ര​സി​ഡ​ൻ​റ്​ മാ​ർ​ട്ടി​ൻ മു​രി​ങ്ങ​വ​ന, ഖ​ത്ത​ർ പ്ര​സി​ഡ​ൻ​റ്​ ജോ​ൺ​സ​ൺ എ​ലു​വ​ത്തി​ങ്ക​ൽ, ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ ചാ​ൾ​സ് ആ​ലു​ക്ക, സൗ​ദി സെ​ക്ര​ട്ട​റി ജോ​യ് തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 'എ​സ്.​എം.​സി.​എ​യു​ടെ നാ​ൾ​വ​ഴി​ക​ൾ' ഡോ​ക്യു​മെൻറ​റി പ്ര​ദ​ർ​ശ​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. കൗ​ൺ​സ​ലി​ങ്, സൈ​ക്കോ​തെ​റ​പ്പി ഓ​ൺ​ലൈ​ൻ കോ​ഴ്​​സ്​ പ്ര​ഖ്യാ​പ​നം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​ജി​മോ​ൻ എ​രീ​ത്ത​റ ന​ട​ത്തി. ആ​ക്ടി​ങ് ട്ര​ഷ​റ​ർ ബി​ജു ജെ​യിം​സ് ന​ന്ദി പ​റ​ഞ്ഞു. ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ കു​ഞ്ഞ​ച്ച​ൻ ആ​ൻ​റ​ണി, മെം​ബ​ർ റെ​നീ​ഷ് കു​ര്യ​ൻ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന ന​യി​ച്ചു. അ​ബ്ബാ​സി​യ ബാ​ല​ദീ​പ്തി കോ​ഓ​ഡി​നേ​റ്റ​ർ ലി​റ്റ്സി സെ​ബാ​സ്​​റ്റ്യ​ൻ, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു.

Tags:    
News Summary - Celebrating the 27th Foundation Day of Kuwait by Syro Malabar Cultural Association Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.