കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത്​ അമീറുമായി ചർച്ച നടത്തി

കുവൈത്ത്​ സിറ്റി: ​കേന്ദ്ര ​പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്​ച നടത്തി. മുൻ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ നിര്യാണത്തിൽ അനുശോചനം അർപ്പിക്കാനും പുതിയ അമീർ ശൈഖ്​ നവാഫ്​ അസ്സബാഹിനും കിരീടാവകാശി ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിനും ആശംസ നേരാനുമാണ്​ കേന്ദ്ര മന്ത്രി കുവൈത്തിലെത്തിയത്​.

ഞായറാഴ്​ച രാത്രി കുവൈത്തിലെത്തിയ മ​ന്ത്രി തിങ്കളാഴ്​ച മടങ്ങും. ​ഇന്ത്യൻ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ കത്തുകൾ അദ്ദേഹം കുവൈത്ത്​ ഭരണനേതൃത്വത്തിന്​ കൈമാറി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധം എടുത്തുപറഞ്ഞ മന്ത്രി കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്​ നൽകുന്ന പിന്തുണക്കും പരിഗണനക്കും കുവൈത്ത്​ അധികൃതരെ നന്ദി അറിയിച്ചു.

ശൈഖ്​ സബാഹിന്​ കീഴിൽ ഇന്ത്യയും കുവൈത്തും തമ്മിലുണ്ടായിരുന്ന ഉൗഷ്​മള ബന്ധം പുതിയ ഭരണ നേതൃത്വത്തിന്​ കീഴിലും ശക്​തിപ്പെടുമെന്ന്​ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കുവൈത്ത്​ പെട്രോളിം മന്ത്രി ഡോ. ഖാലിദ്​ അൽ ഫാദിലുമായും മന്ത്രി ധർമേന്ദ്ര പ്രധാൻ കൂടിക്കാഴ്​ച നടത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.