കുവൈത്തിൽ വെള്ളിയാഴ്ച മഴക്ക് സാധ്യത

കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ച മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകൻ ഫഹദ് അൽ ഒതൈബിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മൂന്ന് മുതൽ ആറുമണിക്കൂർ വരെ മഴ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, കനത്ത മഴ ഉണ്ടാകില്ലെന്നാണ് സൂചന. നേരിയതോ ഇടത്തരമോ ആയിരിക്കും മഴയെന്നും മിന്നലിന് സാധ്യതയുണ്ടെന്നും ഫഹദ് അൽ ഒതൈബി വ്യക്തമാക്കി.

ബുധനാഴ്ച പുലർച്ച മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. വ്യാഴാഴ്ച ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയായിരിക്കും. രാത്രി 13 മണിക്കൂറും 44 മിനിറ്റുമായിരിക്കും വ്യാഴാഴ്ച.

Tags:    
News Summary - Chance of rain in Kuwait on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.