'ചോ​ന്ന മാ​ങ്ങ’ പ്ര​ദ​ർ​ശ​നം ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ ‘ബാ​ല്യ​കാ​ല സ​ഖി’​ക്ക് കു​വൈ​ത്ത് പ്ര​വാ​സി​യും നാ​ട​ക-​ഷോ​ർ​ട് ഫി​ലിം പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷ​മേ​ജ് കു​മാ​ർ ഒ​രു​ക്കി​യ പു​ന​രാ​വി​ഷ്ക​ര​ണം ‘ചോ​ന്ന മാ​ങ്ങ’​യു​ടെ പ്ര​ദ​ർ​ശ​നം ഇ​ന്ന്. അ​ഹ​മ്മ​ദി ഡി.​പി.​എ​സ്‌ സ്കൂ​ളി​ൽ വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് പ്ര​ദ​ർ​ശ​നം.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ ക​ഥ​ക​ൾ വാ​യി​ച്ച് ആ​വേ​ശം കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട് കാ​ണാ​ൻ വ​ര​ന്ന ഒ​രാ​ളു​ടെ ക​ഥ​യാ​ണ് ‘ചോ​ന്ന മാ​ങ്ങ’. സാ​ന്ദ​ർ​ഭി​ക​മാ​യി അ​യാ​ൾ ത​ന്നെ നോ​വ​ലി​ലെ ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്നു. മാ​മു​ക്കോ​യ അ​വ​സാ​നം അ​ഭി​ന​യി​ച്ച സി​നി​മ​യാ​ണി​ത്.

ഷ​ഹ​ബാ​സ് അ​മ​നാ​ണ് ‘ചോ​ന്ന മാ​ങ്ങ’ എ​ന്ന പാ​ട്ട് ഈ​ണം കൊ​ടു​ത്തു പാ​ടി​യ​ത്. ബ​ഷീ​റി​ന്റെ മ​ക​ൻ അ​നീ​സ് ബ​ഷീ​ർ ആ​ണ് വ​രി​ക​ൾ എ​ഴു​തി​യ​ത്. ശ​ങ്ക​ർ ദാ​സ് ആ​ണ് കാ​മ​റാ​മാ​ൻ. ചി​ത്ര​ത്തി​​ന്റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​​ങ്കെ​ടു​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം പൊ​തു​ച​ർ​ച്ച​യും ഉ​ണ്ടാ​കും. അ​റ​ബ് ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. അ​ബോ​ൾ ഫാ​സ​ൽ​സിം കേ​സ് ചോ​ന്ന മാ​ങ്ങ​യെ കു​റി​ച്ച് ച​ട​ങ്ങി​ൽ സം​സാ​രി​ക്കും.

Tags:    
News Summary - Chonna Manga exhibition on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.