കുവൈത്ത് സിറ്റി: രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) അഗാധ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃത്വവും സമാനതകളില്ലാത്ത സംഭാവനകളും ടാറ്റ ഗ്രൂപ്പിനെ ആഴത്തിൽ രൂപപ്പെടുത്തുകയും ഇന്ത്യയുടെ വ്യവസായിക ഭൂപ്രകൃതിയിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു.
ബിസിനസ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ, നവീകരണം എന്നിവയോടുള്ള ടാറ്റയുടെ അനുകമ്പയുള്ള സമീപനം തലമുറകളെ പ്രചോദിപ്പിക്കുകയും ഭാവിയിൽ നമ്മെ നയിക്കുകയും ചെയ്യും. രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നതായും ഐ.ബി.പി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.