കുവൈത്ത് സിറ്റി: സിവിൽ െഎഡി കാർഡുകൾ ബന്ധപ്പെട്ടവരുടെ താമസസ്ഥലത്ത് എത്തിക്കുന്ന സംവിധാനം തുടരുന്നതിെൻറ ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ കമ്പനിയുമായി കരാർ പുതുക്കും. 2021 ഒക്ടോബർ 22 മുതൽ ഒരുവർഷത്തേക്ക് കരാർ പുതുക്കാനാണ് ധാരണ. ഒരു കാർഡിന് രണ്ടു ദീനാർ ഡെലവറി ചാർജ് ഇൗടാക്കിയാണ് കാർഡ് എത്തിച്ചുനൽകുന്നത്.
ഒരു കേന്ദ്രത്തിൽ ഒന്നിലധികം കാർഡുകൾ ഒരേസമയം വിതരണം നടത്തേണ്ടതുണ്ടെങ്കിൽ അധികമുള്ള ഒാരോന്നിനും ആദ്യത്തെ രണ്ടു ദീനാറിന് പുറമെ കാൽ ദീനാർ കൂടി നൽകണം. ഉദാഹരണമായി മൂന്ന് കാർഡ് വീട്ടിലെത്തിക്കുന്നതിന് രണ്ടര ദീനാർ ആണ് നൽകേണ്ടിവരുക. ഇൗ നിരക്ക് തൽക്കാലം വർധിപ്പിക്കില്ല.
ഡെലിവറി സേവനം ഉപയോഗപ്പെടുത്തണമെന്ന് നിർബന്ധമില്ല. വ്യക്തികൾക്ക് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഒാഫിസിലെത്തി നേരിട്ട് കൈപ്പറ്റുകയുമാവാം.
സിവിൽ െഎഡി ഒാഫിസിലെ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനം സഹായകമായി. ആളുകൾക്ക് യാത്ര ചെയ്യാതെയും തിരക്ക് ഒഴിവാക്കിയും സിവിൽ െഎഡി കാർഡ് ലഭ്യമാവും എന്നതും ആശ്വാസമാണ്.
സിവിൽ െഎഡി കാർഡ് വീട്ടിലെത്തിക്കണമെങ്കിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അപേക്ഷിച്ചാൽ മതി.
വിതരണത്തിന് തയാറായാൽ രണ്ട് പ്രവൃത്തി ദിവസത്തിനകം കാർഡ് വീട്ടിലെത്തും. വീട്ടിലെത്തിക്കൽ പദ്ധതി വിജയമാണെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.