കുവൈത്ത്സിറ്റി: അടിസ്ഥാന വർഗത്തെ തീർത്തും അവഗണിക്കുന്ന പ്രസംഗം മാത്രമാണ് കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റെന്ന് കല കുവൈത്ത്. എയിംസ് ഉൾപ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. കെ- റെയിലിനും ശബരിപാതക്കും മറ്റ് റെയിൽവേ പദ്ധതികൾക്കും അംഗീകാരം നൽകിയില്ല. പതിറ്റാണ്ടു മുമ്പ് തറക്കല്ലിട്ട കോച്ച് ഫാക്ടറിക്കും അനുമതിയില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ധനസഹായം വർധിപ്പിച്ചില്ലെന്നും മറ്റ് ആശ്വാസ പദ്ധതികളൊന്നും നടപ്പാക്കിയില്ലന്നും കല കുവൈത്ത് കുറ്റപ്പെടുത്തി.
കാർഷിക മേഖലയിൽ ആശാവഹമായ സ്വപ്നപദ്ധതികൾ പറഞ്ഞിട്ടുണ്ടെങ്കിലും തുക വകയിരുത്തിയിട്ടില്ല. സ്വകാര്യവത്കരണത്തിനും കോർപറേറ്റുകൾക്കുള്ള ഉദാര സമീപനങ്ങൾക്കും ഊന്നൽ നൽകി അടിസ്ഥാന വർഗത്തെ അവഗണിച്ചു. തൊഴിലവസരം സൃഷ്ടിക്കുന്നതിൽനിന്ന് സർക്കാർ പിന്മാറി. അസംഘടിത മേഖലയെയും തൊഴിലാളികളെപ്പറ്റിയും ബജറ്റിൽ ഒരു പരാമർശവുമില്ല. പ്രവാസി പുനരധിവാസത്തെക്കുറിച്ച് ബജറ്റിൽ ഒന്നും കാണുന്നില്ല.
കേരളം മുന്നോട്ടുവെച്ചിട്ടുള്ള പദ്ധതികൾ നിരാകരിച്ചതോടൊപ്പം നടപ്പു പദ്ധതികളുടെ തുകയും തീർത്തു വകയിരുത്തിയില്ല. കേന്ദ്ര ബജറ്റ് നിരാശാജനകമാണന്നും കല കുവൈത്ത് പ്രസിഡന്റ് അനൂപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.