കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിൽ അടുത്ത മൂന്നു മാസങ്ങൾ നിർണായകമാണെന്ന് ആരോഗ്യ വിദഗ്ധർ. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ അതിജീവനകാലം ആകുമെന്നാണ് വിലയിരുത്തൽ. വാക്സിനേഷൻ മികച്ചരീതിയിൽ പുരോഗമിക്കുന്നതും പ്രതിരോധ നിയന്ത്രണങ്ങൾ കർശനമാക്കിയതും ഫലംചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും കുത്തിവെപ്പ് നൽകാൻ കഴിയും. അടുത്ത മാസങ്ങളിൽ മാർഗനിർദേശങ്ങൾ പാലിച്ച് വൈറസ് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാവും. ഇപ്പോൾ ആയിരത്തിനടുത്ത് പ്രതിദിന കേസുകളുണ്ട്.രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകളിൽ മൂന്നിലൊന്ന് ഭാഗം നിറഞ്ഞുകഴിഞ്ഞു. ഇനിയും നിയന്ത്രണാതീതമായാൽ കിടത്താൻ സ്ഥലം തികയാതെവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.