കുവൈത്ത് സിറ്റി : ക്രസന്റ് സെന്റർ കുവൈത്തിന്റെ നേതൃത്വത്തിൽ നവംബർ ആറിന് പുറപ്പെടുന്ന ഉംറ സംഘത്തിനുള്ള യാത്രയയപ്പും ഉംറ പഠന ക്ലാസും സംഘടിപ്പിച്ചു. പ്രസിഡന്റ് ഷരീഫ് ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
മതകാര്യ വിങ് ചെയർമാൻ ഹാരിസ് തയ്യിൽ ഉംറ ക്ലാസിനു നേതൃത്വം നൽകി. രക്ഷാധികാരി മുസ്തഫ കാരി, ക്രസന്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷാഹുൽ ബേപ്പൂർ, ഗഫൂർ അത്തോളി ജനറൽ സെക്രട്ടറി ഷഫീഖ് വി.എ എന്നിവർ സംസാരിച്ചു. സംഘത്തിന്റെ അമീറുമാരായ കെ.കെ.പി ഉമ്മർ കുട്ടി, തൻസീർ ഏഴര എന്നിവർ അംഗങ്ങൾക്കുള്ള നിർദേശങ്ങൾ നൽകി.
മതകാര്യ വിങ് ജനറൽ കൺവീനർ നൗഷാദ് കക്കറയിൽ സ്വാഗതവും ട്രഷറർ ഇല്യാസ് ബാഹസ്സൻ നന്ദി പറഞ്ഞു. ക്രസന്റ് സെന്ററിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉംറ യാത്രയിൽ അംഗങ്ങൾക്ക് വിസ ഒഴികെയുള്ള ചിലവുകൾ സംഘടനയാണ് വഹിക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, അംഗങ്ങളല്ലാത്ത അഞ്ച് പേർക്ക് സൗജന്യമായി ഉംറ നിർവഹിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.