കുവൈത്ത് സിറ്റി: ക്രസന്റ് സെന്റർ കുവൈത്ത് പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രസന്റ് ഇൻഹൗസ് സൂപ്പർ കപ്പ് ടൂർണമെന്റിൽ മൻസൂർ കുന്നത്തേരി നയിച്ച സി.സി.കെ-റോയൽസ് ചാമ്പ്യന്മാരായി. ഫൈനലിൽ ജൗഹർ നയിച്ച സി.സി.കെ-വാരിയേസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് നേട്ടം. ഷാഹുൽ ബേപ്പൂർ നയിച്ച സി.സി.കെ-ലെജൻഡ്സ് സെക്കന്റ് റണ്ണേഴ്സായി. ക്രസന്റ് പ്രസിഡന്റ് ഷരീഫ് ഒതുക്കുങ്ങൽ ടൂർണമെന്റിന്റെ കിക്ക് ഓഫ് നിർവഹിച്ചു.
മിഷ്രിഫ് പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ കെഫാക് റഫറിമാർ നിയന്ത്രിച്ചു. ക്രസന്റ് സെന്റർ പ്രസിഡന്റ് ഷരീഫ് ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി ഷഫീഖ് വി.എ, ഡയറക്ടർ ബോർഡ് അംഗം ഷാഹുൽ ബേപ്പൂർ മറ്റു ഭാരവാഹികളായ ഇല്യാസ് പാഴൂർ, ഫൈസൽ കൊയിലാണ്ടി, നൗഷാദ് കക്കറിയൽ ഷാജഹാൻ പാലാറ, അഷ്റഫ് മണക്കടവൻ എന്നിവർ വിജയികൾക്കും മുഴുവൻ കളിക്കാർക്കും ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.