കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സൗ​ദി

അം​ബാ​സ​ഡ​ർ​ക്കൊ​പ്പം

റി​യാ​ദ് കോ​ൺ​ഫ​റ​ൻ​സി​ലേ​ക്ക് കി​രീ​ടാ​വ​കാ​ശി​ക്ക് ക്ഷ​ണം

കു​വൈ​ത്ത് സി​റ്റി: റി​യാ​ദി​ൽ ന​ട​ക്കു​ന്ന ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഇ​നീ​ഷ്യേ​റ്റി​വ് കോ​ൺ​ഫ​റ​ൻ​സി​ന്റെ ഏ​ഴാം പ​തി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ക്ഷ​ണം.

ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന് കി​രീ​ടാ​വ​കാ​ശി​യെ സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ അ​ൽ​സ​ഊ​ദ് ക്ഷ​ണി​ച്ചു. കു​വൈ​ത്തി​ലെ സൗ​ദി അം​ബാ​സ​ഡ​ർ സു​ൽ​ത്താ​ൻ ബി​ൻ സാ​ദ് ബി​ൻ ഖാ​ലി​ദ് ആ​ൽ​സ​ഊ​ദ് ക്ഷ​ണ​ക്ക​ത്ത് കി​രീ​ടാ​വ​കാ​ശി​ക്ക് കൈ​മാ​റി.

ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ കി​രീ​ടാ​വ​കാ​ശി​യു​ടെ ദി​വാ​ൻ മേ​ധാ​വി ശൈ​ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, അ​മീ​രീ ദി​വാ​ൻ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, അ​മീ​രി ദി​വാ​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ഹ്മ​ദ് ഫ​ഹ​ദ് അ​ൽ ഫ​ഹ​ദ്, കി​രീ​ടാ​വ​കാ​ശി​യു​ടെ വി​ദേ​ശ​കാ​ര്യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി മ​സെ​ൻ ഈ​സാ അ​ൽ ഇ​സ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Crown Prince invited to Riyadh conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.