കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കർഫ്യൂ സമയത്തിൽ മാറ്റം. വൈകീട്ട് ആറുമുതൽ പുലർച്ചെ അഞ്ചുവരെയാണ് പുതിയ സമയം. റെസ്റ്റാറൻറ്, കഫെ തുടങ്ങിയവക്ക് വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ ഡെലിവറി സർവീസിന് അനുമതി നൽകിയിട്ടുണ്ട്.
വൈകീട്ട് ആറുമുതൽ എട്ടുവരെ റെസിഡൻഷ്യൽ ഏരിയക്ക് ഉള്ളിൽ നടക്കാൻ അനുമതിയുണ്ട്. വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക് പുറത്ത് പോകാനോ പാടില്ല. നിലവിൽ വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ പ്രാബല്യത്തിലുള്ളത്.
കർഫ്യൂ ആരംഭം അരമണിക്കൂർ കൂടി വൈകിപ്പിച്ചതോടെ ജോലിക്ക് പോയി വീടണയാൻ കുറച്ചുകൂടി സാവകാശം കിട്ടും. വൈകീട്ട് അഞ്ചിന് വീട്ടിലെത്തണമെങ്കിൽ നാലിന് തന്നെ ഇറങ്ങേണ്ട സ്ഥിതിയുണ്ടായിരുന്നു. എല്ലാവരും ഒരേ സമയത്ത് ജോലി കഴിഞ്ഞ് ഇറങ്ങുന്നതിനാൽ റോഡിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഇതിന് അൽപം അയവുവരുത്താൻ സമയ പരിഷ്കരണം കൊണ്ട് കഴിയും.
റെസ്റ്റാറൻറുകൾക്കും കഫെകൾക്കും രാത്രി പത്തുവരെ ഡെലിവറി സർവീസിന് അനുമതി നൽകിയതും ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.