കുവൈത്ത് സിറ്റി: സൈബർ സുരക്ഷ മേഖലയിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ കുവൈത്ത്- റുമേനിയ ധാരണ. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെ സർവകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്ര ഗവേഷണ പരിപാടികളെ പിന്തുണക്കുമെന്നും കുവൈത്ത് നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ മേധാവി മുഹമ്മദ് ബൗർക്കി പറഞ്ഞു. സൈബർ സുരക്ഷാ മേഖലയിലെ പ്രാധാന്യം, സാങ്കേതിക മുന്നേറ്റം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർച്ച തുടങ്ങിയവയെ പിന്തുണക്കലും ഇരുപക്ഷവും ചർച്ചചെയ്തതായും അദ്ദേഹം പറഞ്ഞു.
കുവൈത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ സൈബർ സുരക്ഷ മേഖലയിൽ പദ്ധതികളും നയങ്ങളും വികസിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വിവരങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റത്തിന്റെ പ്രാധാന്യവും വിലയിരുത്തി. ഡാറ്റാ വിശകലനത്തിന്റെയും തീരുമാനമെടുക്കലിന്റെയും വേഗം വർധിപ്പിക്കുന്നതിനായി സൈബർ സുരക്ഷ ഓപറേഷൻസ് സെന്റർ സ്ഥാപിക്കുന്നതും സൂചിപ്പിച്ചതായി ബൗർക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.