കുവൈത്ത് സിറ്റി: ലിബിയയിൽ ‘ഡാനിയൽ’ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായ വാഗ്ദാനവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ചെയർപേഴ്സൻ ഡോ. ഹിലാൽ അൽ-സെയർ. ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങളിലെ ദുരിതബാധിതരെ സഹായിക്കാൻ ലിബിയൻ റെഡ് ക്രസന്റുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം വാർത്ത ഏജൻസിയോട് വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ദുരിതബാധിതർക്ക് ആശ്വാസം നൽകാനുള്ള കുവൈത്തിന്റെ നയത്തിന് അനുസൃതമായാണ് റെഡ് ക്രസന്റിന്റെ പ്രവർത്തനമെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.