പ്ര​തി​ദി​ന ഉ​പ​ഭോ​ഗം 15,903 മെ​ഗാ​വാ​ട്ടും പി​ന്നി​ട്ടു; വൈ​ദ്യു​തി ഉ​പ​ഭോ​ഗം സ​ര്‍വ​കാ​ല റെ​ക്കോ​ഡി​ല്‍

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് താ​പ​നി​ല ഉ​യ​രു​ന്ന​തി​നൊ​പ്പം വൈ​ദ്യു​തി ഉ​പ​യോ​ഗ​വും കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 15,903 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​ത്. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ഉ​പ​ഭോ​ഗം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ അ​ന്ത​രീ​ക്ഷ താ​പ​നി​ല 52 ഡി​ഗ്രി​യി​ലെ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഉ​പ​ഭോ​ഗ​ത്തി​ല്‍ വ​ലി​യ വ​ർ​ധ​ന​യാ​ണ് വൈ​ദ്യു​തി, ജ​ല മ​ന്ത്രാ​ല​യം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വേ​ന​ലി​ല്‍ ഉ​യ​ര്‍ന്ന ഉ​പ​ഭോ​ഗം ജ​ലം വൈ​ദ്യു​തി മ​ന്ത്രാ​ല​യം ക​ണ​ക്കാ​ക്കി​യി​രു​ന്നെ​ങ്കി​ലും നി​ഗ​മ​ന​ങ്ങ​ൾ തെ​റ്റി​ച്ചു​കൊ​ണ്ട് എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന സൂ​ചി​ക​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്ത് എ​ല്ലാ​വ​ർ​ഷ​വും വേ​ന​ൽ കാ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം വ​ർ​ധി​ക്കാ​റു​ണ്ട്.

ക​ന​ത്ത ചൂ​ടി​ൽ എ​യ​ർ​ക​ണ്ടീ​ഷ​ണ​റു​ക​ൾ കൂ​ടു​ത​ലാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​താ​ണ് ഉ​പ​ഭോ​ഗം ഉ​യ​രാ​ൻ കാ​ര​ണം. എ​ന്നാ​ല്‍ വൈ​ദ്യു​തി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ഗ​ൾ​ഫ് ഇ​ന്റ​ർ​ക​ണ​ക്ഷ​ൻ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഉ​യ​ർ​ന്ന ഉ​പ​ഭോ​ഗ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍ഥി​ച്ചു.

ഉ​പ​ഭോ​ഗം ഇ​തേ​രീ​തി​യി​ൽ തു​ട​ർ​ന്നാ​ൽ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കു​ന്ന​തി​നും ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത ഉ​യ​ർ​ത്തു​ന്ന​തി​നും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​യേ​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കി.

രാ​ജ്യ​ത്ത് ഏ​റ്റ​വും ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന ഘ​ട്ടം ജൂ​ലൈ മാ​സ​മാ​ണ്. മു​ൻ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 48 ഡി​ഗ്രി സെ​ല്‍ഷ്യ​സാ​ണ് നി​ല​വി​ൽ ശ​രാ​ശ​രി താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് വീ​ണ്ടും ഉ​യ​രും.

Tags:    
News Summary - Daily consumption also exceeded 15903 MW-Electricity consumption at all-time high

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.