പ്രതിദിന ഉപഭോഗം 15,903 മെഗാവാട്ടും പിന്നിട്ടു; വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നതിനൊപ്പം വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ റെക്കോഡ് വർധന രേഖപ്പെടുത്തി. 15,903 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കപ്പെട്ടത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉയർന്ന പ്രതിദിന ഉപഭോഗം രേഖപ്പെടുത്തുന്നത്.
കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് അടുത്ത ദിവസങ്ങളില്‍ അന്തരീക്ഷ താപനില 52 ഡിഗ്രിയിലെത്താൻ സാധ്യതയുള്ളതിനാൽ ഉപഭോഗത്തില്‍ വലിയ വർധനയാണ് വൈദ്യുതി, ജല മന്ത്രാലയം പ്രതീക്ഷിക്കുന്നത്. വേനലില്‍ ഉയര്‍ന്ന ഉപഭോഗം ജലം വൈദ്യുതി മന്ത്രാലയം കണക്കാക്കിയിരുന്നെങ്കിലും നിഗമനങ്ങൾ തെറ്റിച്ചുകൊണ്ട് എക്കാലത്തെയും ഉയർന്ന സൂചികയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് എല്ലാവർഷവും വേനൽ കാലങ്ങളിൽ വൈദ്യുതി ഉപയോഗം വർധിക്കാറുണ്ട്.
കനത്ത ചൂടിൽ എയർകണ്ടീഷണറുകൾ കൂടുതലായി പ്രവർത്തിപ്പിക്കുന്നതാണ് ഉപഭോഗം ഉയരാൻ കാരണം. എന്നാല്‍ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഗൾഫ് ഇന്റർകണക്ഷൻ ഉപയോഗിക്കുമെന്ന് സൂചനയുണ്ട്. മന്ത്രാലയവുമായി സഹകരിക്കണമെന്നും ഉയർന്ന ഉപഭോഗമുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഉപഭോഗം ഇതേരീതിയിൽ തുടർന്നാൽ ഉൽപാദന കേന്ദ്രങ്ങളിലെ സമ്മർദം ഒഴിവാക്കുന്നതിനും ഊർജ കാര്യക്ഷമത ഉയർത്തുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകി.
രാജ്യത്ത് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്ന ഘട്ടം ജൂലൈ മാസമാണ്. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 48 ഡിഗ്രി സെല്‍ഷ്യസാണ് നിലവിൽ ശരാശരി താപനില രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ ഇത് വീണ്ടും ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.