കുവൈത്ത് സിറ്റി: മുബാറക് അൽ റാഷിദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി. കേസില്‍ പ്രതികളായ ഈജിപ്ഷ്യൻ പ്രവാസിക്കും കുവൈത്ത് പൗരനുമെതിരായാണ് ശിക്ഷാവിധി. പ്രതികൾ ആസൂത്രിത കൊലപാതകം നടത്തിയെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ മാർച്ചിൽ കബ്ദ് മരുഭൂമിയിലാണ് മുബാറക് അൽ റാഷിദിയെ കാണാതായത്. റാഷിദിയുടെ തിരോധാനത്തെ തുടര്‍ന്ന് സുരക്ഷാസേനയുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ മരുഭൂമിയിൽ രാജ്യം കണ്ട ഏറ്റവും വലിയ തിരച്ചിൽ നടത്തിയിരുന്നു. തുടര്‍ന്ന് സാൽമിയയിലെ കണ്ടെയ്നറിനുള്ളിൽ നിന്നാണ് അഞ്ച് ആഴ്ചകൾക്കുശേഷം മൃതദേഹം കണ്ടെത്തിയത്.
ഫോറൻസിക് പരിശോധനയിലാണ് മൃതദേഹം കാണാതായ ആളുടേതാണെന്ന് തിരിച്ചറിഞ്ഞതും അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് തെളിഞ്ഞതും. കുറ്റകൃത്യം കാണുകയും മൃതദേഹം സാൽമിയയിലേക്ക് കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്ത ഈജിപ്ഷ്യൻ പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഈജിപ്തിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഈജിപ്തിലേക്ക് കടന്ന പ്രവാസിയെ ഈജിപ്ഷ്യൻ സുരക്ഷ അധികാരികളുമായുള്ള ഏകോപനത്തിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.