അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചുനീ​ക്കു​ന്നു

അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. മ​രു​ഭൂ​മി​ക​ളി​ലും, ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും അ​ന​ധി​കൃ​ത​മാ​യി ഉ​യ​ർ​ത്തി​യ നി​ര്‍മാ​ണ​ങ്ങ​ള്‍ സം​ഘം നീ​ക്കം ചെ​യ്തു. പ​ല​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി ടെ​ന്റു​ക​ളും മ​റ്റും നി​ർ​മി​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ്‌ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി​യ​ത്.

പൊ​തു സ്ഥ​ല​ങ്ങ​ള്‍ കൈയേറി അ​ന​ധി​കൃ​ത നി​ര്‍മാ​ണം ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. നാ​ഷ​ന​ൽ ഗാ​ർ​ഡ്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, കാ​ർ​ഷി​ക പൊ​തു അ​തോ​റി​റ്റി, പ​രി​സ്ഥി​തി അ​തോ​റി​റ്റി, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. പ​രി​ശോ​ധ​ന അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Demolition of illegal constructions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.