കുവൈത്ത് സിറ്റി: ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഉപഭോക്താക്കൾക്ക് വേണ്ടി ‘വി ക്രീറ്റ് സ്മൈൽസ്' എന്ന പേരിൽ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഹലാ മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തിയ പരിശോധന ക്യാമ്പ് നിരവധി പേർ ഉപയോഗപ്പെടുത്തി. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ ഉദ്ഘാടനം ചെയ്തു.
ജനറൽ മാനേജർ അഷ്റഫ് അലി, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർമാരായ വിനീഷ് വേലായുധൻ, നിസാമ്, ഹലാ മെഡിക്കൽ സെന്റർ ഡോ. സ്വാതി ജെയിൻ, ഡോ. മാത്യു കോശി, സജിൻ സാബു, ജ്യോതി, ജോളി എന്നിവർ പങ്കെടുത്തു. ആരോഗ്യ പ്രവർത്തകർക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ഉപഹാരം കൈമാറി.
ഉപഭോക്താക്കളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായി തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ കുവൈത്തിൽ ഉടനീളം സംഘടിപ്പിക്കുമെന്നു മാനേജ്മന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.