കുവൈത്തിലെത്തിയ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​, കുവൈത്ത്​ എണ്ണ മന്ത്രി ഡോ. ഖാലിദ്​ അൽ ഫാദിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ​ കുവൈത്തി​ലെത്തി

കുവൈത്ത്​ സിറ്റി: കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്തിലെത്തി. കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ നിര്യാണത്തിൽ​ അനുശോചനം രേഖപ്പെടുത്താനും പുതിയ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിനു കിരീടാവകാശി ശൈഖ്​ മിശ്​അൽ​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിനും അഭിനന്ദനം അറിയിക്കാനുമാണ്​​ അദ്ദേഹം വന്നത്​.

ഞായറാഴ്​ച വൈകീട്ട്​ കുവൈത്തിലെത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​, കുവൈത്ത്​ എണ്ണ മന്ത്രി ഡോ. ഖാലിദ്​ അൽ ഫാദിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തിങ്കളാഴ്​ച കു​വൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, കിരീടാവകാശി ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ തുടങ്ങിയവരുമായി കൂടിക്കാഴ്​ച നടത്തും.

ഇന്ത്യൻ പ്രസിഡൻറ്​ രാംനാഥ്​ കോവിന്ദ്​, പ്രധാനമന്ത്രി നരേന്ദ മോദി എന്നിവരുടെ കത്ത്​ മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത്​ ഭരണനേതൃത്വത്തിന്​ കൈമാറും. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഉൗഷ്​മളമാക്കുകയാണ്​ ലക്ഷ്യമെന്ന്​ മന്ത്രി ട്വിറ്ററിൽ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.