കുവൈത്ത് സിറ്റി: രാജ്യത്ത് പ്രമേഹം പിടിപെടുന്നവരുടെ കുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതായി ഡോ. സിദാൻ അൽ മസീദി. ‘എസൻഷ്യൽസ് ഓഫ് എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ്’ സംഘടിപ്പിച്ച ദ്വിദിന കോൺഫറൻസില്‍ സംസാരിക്കുകയായിരുന്നു അൽ മസീദി.
കുവൈത്ത് മെഡിക്കൽ അസോസിയേഷന്റെയും ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ കുവൈത്ത് സൊസൈറ്റി ഫോർ എൻഡോക്രൈനോളജിയാണ് സമ്മേളനം സംഘടിപ്പിച്ചത്. രാജ്യത്തെ ലക്ഷം കുട്ടികളിൽ 40 പേർക്കാണ് ഓരോ വർഷവും പ്രമേഹം കണ്ടുപിടിക്കുന്നത്.
പ്രമേഹം ജീവിതശൈലീരോഗമാണെങ്കിലും പല സങ്കീര്‍ണമായ അവസ്ഥകൾക്കും പ്രമേഹം കാരണമാകാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കുട്ടികളിലും കൗമാരക്കാരിലും ഇന്ന് അമിതവണ്ണം ഏറെ കാണുന്നുണ്ട്. ഇതാണ് പ്രമേഹവും കൂടിവരാൻ കാരണം. കുട്ടികളുടെ ജീവിതരീതി ആരോഗ്യകരമാക്കി മാറ്റുകയാണ് ഇത്തരത്തിലുള്ള ആരോഗ്യപരമായ വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള മാര്‍ഗമെന്ന് അൽ മസീദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.