കുവൈത്ത് സിറ്റി: ആശുപത്രികളിലും സ്പെഷലൈസ്ഡ് മെഡിക്കൽ സെന്ററുകളിലും രോഗികൾക്കായി ഡിജിറ്റൽ ഭക്ഷണ മെനു. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. രോഗികൾക്ക് നൽകുന്ന ഭക്ഷണ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, രോഗികളുടെ സംതൃപ്തി വർധിപ്പിക്കൽ എന്നിവയുടെ ഭാഗമായാണ് പുതിയ സംവിധാനം.
ഡിജിറ്റൽ ഭക്ഷണ മെനു നോക്കി രോഗികൾക്ക് ആവശ്യാനുസരണം ഭക്ഷണം തിരഞ്ഞെടുക്കാൻ കഴിയും. ഇലക്ട്രോണിക് വിഷ്വൽ മീൽ മെനുകൾ ഒരു സംയോജിത അനുഭവം നൽകുന്നുണ്ട്. ആഹാരത്തിലെ പോഷകങ്ങളുടെ വിവരവും സചിത്ര മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രോഗികളിൽ അവബോധം വളർത്തുക എന്നതും ഈ സംവിധാനത്തിന്റെ ലക്ഷ്യമാണ്. പ്രത്യേക ഭക്ഷണ പദ്ധതികൾ ആവശ്യമുള്ളവർക്ക് ഇത് എറെ ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.