കുവൈത്ത് സിറ്റി: മാതൃരാജ്യത്തിെൻറ സ്വാതന്ത്ര്യത്തിന് പോരാടുകയും ബ്രിട്ടീഷ് പട്ടാളത്തിെൻറ നിറതോക്കിനെ ഭയക്കാതെ ജീവൻ ബലിയർപ്പിക്കുകയും ചെയ്ത വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ എന്നിവർ ഉൾപ്പെടെയുള്ള മലബാർ സമരപോരാളികളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽനിന്ന് നീക്കിയ നടപടിയിൽ കെ.കെ.എം.എ പ്രതിഷേധിച്ചു.
രാജ്യമെമ്പാടും വിവിധ രൂപത്തിൽ തുടർച്ചയായി നടന്ന നിരവധി പോരാട്ടങ്ങളുടെയും പ്രയത്നങ്ങളുടെയും ജീവാർപ്പണത്തിെൻറ ഫലമാണ് സ്വാതന്ത്യ്രം.
സ്വാതന്ത്യ്രമാണ് വലുതെന്ന് കരുതി എല്ലാം ഉപേക്ഷിച്ചു സ്വാതന്ത്യ്രസമരത്തിന് ഇറങ്ങിത്തിരിച്ചവർക്കും അവരുടെ പിന്മുറക്കാർക്കും മാത്രമേ ഇത്തരം പോരാട്ടങ്ങളുടെയും രക്തസാക്ഷിത്വത്തിെൻറയും വിലയും ചരിത്രവും മനസ്സിലാകൂ.
ചരിത്രസത്യങ്ങൾ വികലമാക്കി വരുംതലമുറയെ വഴിതെറ്റിക്കാനുള്ള ആസൂത്രിതമായ നിരന്തര ശ്രമത്തിെൻറ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഇപ്പോഴത്തെ രക്തസാക്ഷിപ്പട്ടിക പുതുക്കൽ.
എന്നാൽ, മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന യഥാർഥ രാജ്യസ്നേഹികൾ ഈ രാജ്യത്തു നിലനിൽക്കുവോളം കാലം ഇത്തരം കുത്സിതശ്രമങ്ങൾ വിജയിക്കില്ലെന്നും സ്വാതന്ത്ര്യസമരവും രാക്തസാക്ഷികളും നാടിെൻറ ആത്മാവിൽ എന്നും കുടികൊള്ളുമെന്നും കെ.കെ.എം.എ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.