കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണർ ശൈഖ് ഫൈസൽ അൽ ഹമൂദ് അസ്സബാഹിനെ ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ‘ഡിപ്പാർട്ട്മെൻറ് തല പ്രവൃത്തികൾ ഇസ്ലാമിൽ’ എന്ന പ്രബന്ധത്തിനാണ് ഡോക്ടറേറ്റ്. അസ്ഹർ യൂനിവേഴ്സിറ്റി മുൻ മേധാവി ഡോ. മുഹമ്മദ് അബൂ ഹാഷിം, ഉപമേധാവി ഡോ. ശരീഫ് അൽ ആസി, അൽ സഖാഖീർ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. അഹ്മദ് അൽ സഫ്തി എന്നിവരടങ്ങിയ പരിശോധക സമിതിയാണ് ഫൈസൽ ഹമൂദിനെ തെരഞ്ഞെടുത്തത്. അംഗീകാരത്തിൽ അഭിമാനമുണ്ടെന്നും പ്രബന്ധം ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷളിലേക്ക് വിവർത്തനം ചെയ്യുമെന്നും ശൈഖ് ഫൈസൽ അൽ ഹമൂദ് പറഞ്ഞു. കഴിഞ്ഞദിവസം ഈജിപ്തിൽ നടന്ന ചടങ്ങിൽ ഗവർണർ ഡോക്ടറേറ്റ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.