കുവൈത്ത് സിറ്റി: രാജ്യത്ത് കൂടുതല്‍ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. ഇത്യോപ്യയില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള കരാറില്‍ ഒപ്പിട്ടതായി കുവൈത്ത് ഫെഡറേഷന് ഓഫ് ഡൊമസ്റ്റിക് ലേബര്‍ റിക്രൂട്ട്മെന്റ് ഓഫിസുകളുടെ തലവന്‍ ഖാലിദ് അല്‍ ദഖ്നാന്‍ അറിയിച്ചു.
കരാര്‍ പ്രകാരം കുവൈത്തിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇത്യോപ്യന്‍ ഫെഡറേഷന് ഓഫ് ഡൊമസ്റ്റിക് വര്‍ക്കേഴ്സ് ആവശ്യമായ പരിശീലനം നല്‍കും. കൂടുതൽ വീട്ടുജോലിക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇത്യോപ്യയുമായി ധാരണ രൂപപ്പെട്ടത്.
ഫിലിപ്പീൻസുമായുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ ഗാര്‍ഹിക തൊഴിൽ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കെനിയ, യുഗാണ്ട എന്നീ രാജ്യങ്ങളുമായും തൊഴിൽക്കരാറിനായുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് അല്‍ ദഖ്നാന്‍ പറഞ്ഞു.
ഫിലിപ്പീൻസുകാർക്കുള്ള വിസ നടപടികൾ നിർത്തിവെച്ചതും നിരവധി പേർ കുവൈത്ത് വിട്ടതും രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ കുറവു വരുത്തിയതായാണ് റിപ്പോർട്ട്. രണ്ടര ലക്ഷത്തിലേറെ ഫിലിപ്പീന്‍സ് തൊഴിലാളികള്‍ കുവൈത്തിൽ ഉണ്ടായിരുന്നതായാണ് കണക്കുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.